Site icon Malayalam News Live

തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത: കൊലപാതകമാണെന്ന് പൊലീസ് സംശയം, അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. തിരുവനന്തപുരത്തെ വാമനപുരം കണിച്ചോടാണ് സംഭവം. അശ്വതി – സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയെയാണ് മരിച്ച നിലയില്‍ കണ്ടത്.

അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോള്‍ കിടപ്പുമുറിയിലെ പായയില്‍ ചലനമറ്റു കിടക്കുന്നത് കണ്ടു. ഉടൻ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയെന്നു പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു.

Exit mobile version