Site icon Malayalam News Live

പിഞ്ചുകുഞ്ഞിനെ ലൈംഗികപീഡനത്തിന് ഇരയാക്കി; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

പാലക്കാട്: പിഞ്ചുകുഞ്ഞിനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.

ഒഡീഷ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചിയെ ( 20) യാണ് അറസ്റ്റ് ചെയ്തത്.
മണ്ണാർക്കാട് മേലേ അരിയൂരില്‍ നടന്ന സംഭവത്തിലാണ് നാട്ടുകല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അരിയൂരിലെ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു അശോക് മഞ്ചി. അതേ സ്ഥാപനത്തിലെ മറ്റൊരു അന്യ സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള കുഞ്ഞിനെയാണ് അതിക്രമത്തിന് ഇരയാക്കിയത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നാട്ടുകല്‍ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. നാട്ടുകല്‍ സി.ഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Exit mobile version