Site icon Malayalam News Live

പെരുമ്പാവൂരില്‍ 20 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍.

20 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുടിക്കല്‍ ഇരുമ്പ് പാലത്തിന് ചേര്‍ന്നൊഴുകുന്ന തോടിന്‍റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version