Site icon Malayalam News Live

സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിനുള്ള അംഗീകാരം; കോട്ടയം ജില്ലയിലെ 12 പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ ഏറ്റുവാങ്ങി

കോട്ടയം: കേരളപ്പിറവി, കേരള പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ച്‌ തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ വെച്ചുനടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ കോട്ടയം ജില്ലയിലെ 12 പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങിയത്.

വര്‍ഗീസ് റ്റി.എം (ഡി.വൈ.എസ്.പി ക്രൈം ബ്രാഞ്ച് കോട്ടയം), സന്തോഷ് കുമാര്‍ കെ (എസ്.ഐ സ്പെഷ്യല്‍ ബ്രാഞ്ച് കോട്ടയം), മണിലാല്‍ എം.ആര്‍ (എസ്.ഐ സ്പെഷ്യല്‍ ബ്രാഞ്ച് കോട്ടയം), ദിലീപ് വര്‍മ്മ. വി (എസ്.സി.പി.ഓ കോട്ടയം വെസ്റ്റ് പി.എസ്), ജോമി കെ.വര്‍ഗീസ് (എസ്.സി.പി.ഓ മേലുകാവ് പി.എസ്), രമാ വേലായുധൻ (എ.എസ്.ഐ ഈരാറ്റുപേട്ട പി.എസ്), സന്തോഷ് എൻ.എൻ (എ.എസ്.ഐ മേലുകാവ് പി.എസ്), സെബാസ്റ്റ്യൻ വി.എ (എ.എസ്.ഐ കറുകച്ചാല്‍ പി.എസ്), സുശീലൻ പി.ആര്‍ (എസ്.ഐ തലയോലപ്പറമ്ബ് പി.എസ്), ജോസ് എ.വി (എസ്.സി.പി.ഓ കുറവിലങ്ങാട് പി.എസ്), ബിനോയ് എം.സി (എസ്.സി.പി.ഓ സ്പെഷ്യല്‍ ബ്രാഞ്ച് കോട്ടയം) ) അസിയ ടി.എ (എ.എസ്‌ഐ. വാകത്താനം ) എന്നിവരാണ് മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹരായത്.

സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവില്‍ കേരളാ മുഖ്യമന്ത്രി നല്‍കുന്ന പുരസ്കാരമാണ് പോലീസ് മെഡല്‍.

Exit mobile version