Site icon Malayalam News Live

മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരൻ്റെ വധഭീഷണി; പിന്നാലെ അസഭ്യവര്‍ഷം നടത്തി; സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി.

ഇന്നലെ വൈകുന്നേം അഞ്ചര മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി കോള്‍ എത്തിയത്.
സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് സ്‌കൂള്‍ വിദ്യാ‌ര്‍ത്ഥിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസുകാരനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ആസ്ഥാനത്ത് വിളിച്ചത്. ഭീഷണിക്ക് പുറമെ ഏഴാം ക്ളാസുകാരൻ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറയുന്നു.

സ്‌കൂളില്‍ അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാനുള്ള നമ്ബര്‍ നല്‍കിയിരുന്നുവെന്നും തമാശക്കായി പൊലീസ് ആസ്ഥാനത്ത് വിളിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.

Exit mobile version