Site icon Malayalam News Live

നല്ല കിടിലൻ ടേസ്റ്റില്‍ ഒരു ചിക്കൻ സൂപ്പ് തയ്യാറാക്കിയാലോ? റെസിപ്പി ഇതാ

കോട്ടയം: നല്ല കിടിലൻ ടേസ്റ്റില്‍ ഒരു ചിക്കൻ സൂപ്പ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

ചിക്കൻ – 1 കിലോ
നെയ്യ്- 3 സ്പൂണ്‍
കറുവപ്പട്ട- 2 സ്പൂണ്‍
ഗ്രാമ്ബൂ -3 എണ്ണം
ഏലയ്ക്ക -2 എണ്ണം
വഴന ഇല-1 എണ്ണം
കുരുമുളക് പൊടി -1സ്പൂണ്‍
ഉപ്പ്- 1 സ്പൂണ്‍
നാരങ്ങ നീര് -2 സ്പൂണ്‍
പച്ചമുളക് -2 എണ്ണം
ഇഞ്ചി- 1 സ്പൂണ്‍
വെളുത്തുള്ളി -2 സ്പൂണ്‍
മല്ലിയില -4 സ്പൂണ്‍
വെള്ളം – 2 ഗ്ലാസ്‌
തയ്യാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് ആവശ്യത്തിന് നെയ്യും കറുവപ്പട്ട, ഗ്രാമ്ബൂ ഏലയ്ക്ക എന്നിവയും ചേർത്തതിന് ശേഷം വഴന ഇലയും ചേർത്തു നന്നായി യോജിപ്പിക്കുക. ഇനി അതിലേയ്ക്ക് ചിക്കനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില എന്നിവ മിക്സിയില്‍ നന്നായി അരച്ചെടുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ട് വഴറ്റിയെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുരുമുളകുപൊടിയും ഉപ്പും മല്ലിയിലയും ചേർത്ത് തിളപ്പിച്ചെടുക്കുക. ഏറ്റവും ഒടുവില്‍ കുറച്ചു നാരങ്ങാ നീര് കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

Exit mobile version