Site icon Malayalam News Live

ചിക്കൻ വെച്ച്‌ ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ചിക്കന്‍ ലോലിപോപ്പ് ഇതാ

കോട്ടയം: ചിക്കൻ വെച്ച്‌ ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ചിക്കന്‍ ലോലിപോപ്പ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

ചിക്കന്‍ വിംഗ്സ്-6
മുട്ട-1
കോണ്‍ഫ്ളോര്‍-1 കപ്പ്
വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
ഇഞ്ചി പേസ്റ്റ്-1 സ്പൂണ്‍
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം

മുട്ട നല്ലപോലെ അടിച്ചു പതപ്പിക്കുക. കോണ്‍ഫ്ളോറിലേക്ക് മുട്ട, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്തു യോജിപ്പിക്കുക. കുഴമ്ബുരൂപത്തിലാക്കിയ ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കന്‍ ചേര്‍ത്തിളക്കുക. ഇറച്ചിയില്‍ നല്ലപോലെ പിടിക്കുവാന്‍ പറ്റിയ പരുവത്തിലായിരിക്കണം മാവു കൊണ്ടുണ്ടാക്കിയ മിശ്രിതം. ഇത് ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പാത്രത്തില്‍ നല്ലപോലെ എണ്ണ ചൂടാക്കുക. എണ്ണ നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ കോഴിക്കാലുകള്‍ ഓരോന്നു വീതമെടുത്ത് വറുത്തെടുക്കണം.

Exit mobile version