വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ചെറുപയർ കട്ലറ്റ് റെസിപ്പി നോക്കാം

കോട്ടയം: വൈകീട്ട് ചായയ്ക്ക് ഒരു ഹെല്‍ത്തി സ്നാക്ക് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ചെറുപയർ കട്ലറ്റ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

ചെറുപയർ – ഒരു കപ്പ്‌
സവാള – 1
പച്ചമുളക് – രണ്ടോ മൂന്നോ
ഇഞ്ചി – ചെറിയ കഷണങ്ങള്‍
ഓയില്‍, ഉപ്പ് ആവിശ്യത്തിന്
ചേരുവകള്‍
ചെറുപയർ – ഒരു കപ്പ്‌
സവാള – 1
പച്ചമുളക് – രണ്ടോ മൂന്നോ
ഇഞ്ചി – ചെറിയ കഷണങ്ങള്‍
ഓയില്‍, ഉപ്പ് ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം

ചെറുപയർ കുതിർത്ത് വയ്ക്കുക. ഒരു മിക്സിയുടെ ജാറില്‍ ചെറുപയർ ഒട്ടും വെള്ളം ചേർക്കാതെ നല്ല മയത്തില്‍ അരച്ചെടുക്കുക. ഒരു ബൗളില്‍ അരച്ചെടുത്ത പയറില്‍ ബ്രെഡും മുട്ടയും ഓയിലും ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്സ്‌ ചെയ്യുക. കട്ലറ്റിന്റെ ആകൃതിയില്‍ കയ്യില്‍ പരത്തി എടുക്കുക. മിക്സ്‌ ലൂസായി എന്ന് തോന്നുവാണെങ്കില്‍ മാത്രം ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി ചേർക്കാം. ഷേപ്പ് ചെയ്ത കൂട്ട് മുട്ടയില്‍ മുക്കി ബ്രെഡ് പൊടി കവർ ചെയ്ത് ചൂടായ എണ്ണയില്‍ തീ കുറച്ച്‌ വറുത്തെടുക്കുക. ചെറുപയർ കട്ട്ലറ്റ് റെഡി