ചേർത്തല: ആലപ്പുഴ ചേർത്തലയില്‍ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍.
കളവം കോടം തൊമ്മൻ വെളി പരേതനായ സ്റ്റാലിന്‍റെ മകൻ വിനോദി (45)നെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിനോദ് അവിവാഹിതനെന്നും വർഷങ്ങളായി തനിച്ചായിരുന്നു താമസമെന്നും പോലീസ് പറഞ്ഞു.
കുറച്ച് ദിവസങ്ങളായി വിനോദിനെ വീടിന് പുറത്തേക്ക് കാണാതിരുന്നതോടെ ഞായറാഴ്ച്ച സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് ദുർഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൊബൈല്‍ ഫോണിന്‍റെ ഹെഡ് സെറ്റ് വിനോദിന്‍റെ ചെവിയിലും, ഫോണ്‍ ചാർജർ പ്ലഗ് പോയിന്‍റില്‍ ബന്ധിപ്പിച്ച നിലയിലുമായിരുന്നു.
സുഹൃത്താണ് പ്രദേശവാസികളേയും പൊലീസിനെയും വിവരമറിയിച്ചത്.
തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്കാരം സഹോദരൻ മനോജിന്‍റെ വയലാറിലെ വസതിയില്‍ നടന്നു. സിന്ധുവാണ് വിനോദിന്‍റെ മാതാവ്.
