Site icon Malayalam News Live

വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് എതിർ ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു; ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം പൂർണമായും തകർന്നു; അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം: ചെറായിൽ സ്കൂൾ വിദ്യാർത്ഥികളുമായി വിനോദസഞ്ചാരത്തിനു പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഞാറക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം പൂർണമായും തകർന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ ചൂണ്ടിക്കാട്ടി.

അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. പരിക്കേറ്റ വിദ്യാർത്ഥികളെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രി പ്രാഥമിക ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Exit mobile version