Site icon Malayalam News Live

ബർമുഡ ധരിച്ച് എസ്എച്ച്ഒ സ്റ്റേഷനിൽ എത്തിയ വീഡിയോ പ്രചരിപ്പിച്ച സംഭവം; യുവതിക്കെതിരെ കേസെടുത്തു

ചെങ്ങന്നൂർ എസ്എച്ച്ഒയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ച മാവേലിക്കര, മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിനത്തിൽ എസ്എച്ച്ഒ എസി വിപിൻ ബർമുഡയും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ അപകീർത്തികരമായ പരാമർശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്. അതേസമയം ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ഡിവൈഎസ്പി ജെ സന്തോഷ് കുമാർ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർക്കും മോശം കമന്റിട്ടവർക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. രാവിലെ എസ്എച്ച്ഒ വ്യായാമത്തിനു പോയപ്പോൾ ചെങ്ങന്നൂർ സ്റ്റേഷനിൽ അടിയന്തരമായ ഒരാവശ്യമുണ്ടായെന്നും, അങ്ങനെയാണ് വ്യായാമ വസ്ത്രത്തിൽ അദ്ദേഹം എത്തിയതെന്നും ചെങ്ങന്നൂർ ഡിവൈഎസ്പി ജെ സന്തോഷ് കുമാർ വ്യക്തമാക്കി. സ്റ്റേഷനിലെത്തി പ്രശ്നം പരിഹരിച്ചയുടൻ തിരികെ ക്വാർട്ടേഴ്സിലെത്തി യുണിഫോം ധരിച്ച് എസ്എച്ച്ഒ മടങ്ങിയെത്തുകയായിരുന്നു. ഇതിനിടെയാണ് യുവതി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

Exit mobile version