Site icon Malayalam News Live

ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പാല സ്വദേശിയെ കാണാതായി ; ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു

കോട്ടയം: ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.
കോട്ടയം ചിറക്കടവ് മൂന്നാം മൈലിലെ ചെക്ക് ഡാമിൽ ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.
പാലാ സ്വദേശിയെയാണ് കാണാതായത്.
ഈരാറ്റുപേട്ടയിൽ നിന്ന് ടീം എമർജൻസിയും അഗ്നിരക്ഷാസേനയും പൊൻകുന്നം പോലീസും സ്ഥലത്തെത്തി.
ചെക്ക് ഡാമിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

Exit mobile version