Site icon Malayalam News Live

കറുകച്ചാൽ പൊലീസ് സ്‌റ്റേഷൻ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം; ബാർ അസോസിയേഷൻ്റെയും അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു

ചങ്ങനാശേരി: ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിധിയിൽ നിന്നു കറുകച്ചാൽ പൊലീസ് സ്‌റ്റേഷൻ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷൻ്റെയും അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.

കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് കെ.മാധവൻപിള്ള, സെക്രട്ടറി പി.എ.സുജാത, റജി സഖറിയ, പി.എസ്. രഘുറാം, അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.സി.ബിനു, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ, വൈസ് പ്രസിഡൻ്റ് ബിജു വാണിശേരി, ജില്ലാ സെക്രട്ടറി ഫ്രാൻസിസ് വാണിശേരി,

സംസ്ഥാന സെക്രട്ടേറിയറ്റംഗം പ്രേംചന്ദ് മാവേലി, ഡിസിസി ജനറൽ സെക്രട്ടറി രാജീവ് മേച്ചേരി, കൺസ്യൂമർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എൻ.ഹബീബ് എന്നിവർ പ്രസംഗിച്ചു.

അഭിഭാഷകരായ ബോബൻ ടി.തെക്കേൽ, അനൂപ് പി.വിജയൻ, അനിൽ വർഗീസ്, മാർട്ടിൻ സ്ക‌റിയ, ക്ലാർക്‌സ്‌ അസോസിയേഷൻ പ്രസിഡന്റ് എ.എസ്.പ്രതാപൻ എന്നിവർ സത്യഗ്രഹം അനുഷ്ഠിച്ചു. ഇന്ന് സത്യഗ്രഹം നെടുങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Exit mobile version