Site icon Malayalam News Live

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വെച്ച് യുവതിയുടെ നേരെ ലൈംഗികാതിക്രമം; തൃക്കൊടിത്താനം സ്വദേശി അറസ്റ്റിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

തൃക്കൊടിത്താനം മുക്കാട്ടുപടി ഭാഗത്ത് ഉഷസ് ഭവൻ വീട്ടിൽ അരുൺ എസ്. ദാസ് (43)എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ (04.05.24) വൈകിട്ട് ആറുമണിയോടുകൂടി ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പാലാത്ര ഭാഗത്തുള്ള റസ്റ്റോറന്റിൽ ഫുഡ് ഓർഡർ ചെയ്ത ശേഷം സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവതിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

യുവതി ബഹളം വയ്ക്കുകയും തുടർന്ന് ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, ജോർജ് പി.വി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Exit mobile version