Site icon Malayalam News Live

ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശ്ശേരി കാക്കാംതോട് ഭാഗത്ത് മറ്റത്തിൽ പുതുപ്പറമ്പിൽ വീട്ടിൽ അരുൺ രവി (40) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടുകൂടി ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡിന് മുൻവശം വച്ച് അതിജീവതയും കുടുംബവും യാത്ര ചെയ്തു വന്നിരുന്ന ഓട്ടോറിക്ഷ കൈകാണിച്ചു നിർത്തിയ ശേഷം അതിജീവിതയുടെ പിതാവിനോട് ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയും അതിജീവിതയുടെ കയ്യിൽ കയറി പിടിച്ച് ഓട്ടോറിക്ഷയിൽ നിന്നും വലിച്ചു പുറത്തിറക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version