Site icon Malayalam News Live

കോട്ടയം ചങ്ങനാശ്ശേരിയില്‍ പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിൻ്റെ വാതില്‍ അടര്‍ന്നുവീണ് അപകടം; 17കാരനായ വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടർന്നു വീണ് അപകടം. 17കാരന് പരുക്കേറ്റു.

ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിന് ആണ് പരുക്കേറ്റത്. അലൻ ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു.

ഇതിനിടയിലാണ് വാതില്‍ അടർന്നു വീണത്. തലയ്ക്ക് പരുക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രിയാണ് അപകടം നടന്നത്. അലൻ്റെ ആരോഗ്യനില സംബന്ധിച്ച്‌ വിവരം ലഭ്യമായിട്ടില്ല.

Exit mobile version