Site icon Malayalam News Live

ചങ്ങനാശേരിയിൽ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു; മരിച്ചത് തൃക്കൊടിത്താനം സ്വദേശി

ചങ്ങനാശേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

തൃക്കൊടിത്താനം മാങ്കാല ആറുപറയില്‍ ബാബു വർക്കിയുടെ മകൻ ബി.എ. ബിജോമോൻ (34) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച നാലോടെ ചങ്ങനാശേരി ബൈപാസ് റോഡില്‍ എസ്‌എച്ച്‌ ജംഗ്‌ഷനു സമീപമായിരുന്നു അപകടം.

ബിജോ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബിജോയിക്ക് തലയ്ക്ക് ഗുരതരമായി പരിക്കേറ്റിരുന്നു. ഉടൻ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും തുടർന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പിന്നീട് കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ എട്ടോടെ മരണം സംഭവിച്ചു.

Exit mobile version