Site icon Malayalam News Live

രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനം ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം, നീറിക്കാട് ഭാഗത്തെ തണലോരം ടൂറിസം സ്പോട്ടായി മാറും, രണ്ട് കനോയി ബോട്ടുകൾ എത്തിക്കുന്നതിന് വേണ്ട ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ എംഎൽഎ

അയർക്കുന്നം: രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനം ഉറപ്പാക്കുകയെന്നതാണ് എല്ലാവരുടെയും ഉത്തരവാദിത്തമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. നവീകരിച്ച പൂവത്തുംമൂട് ആറാട്ട് കടവ് കുളിക്കടവിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നീറിക്കാട് ഭാഗത്തെ തണലോരം ടൂറിസം സ്പോട്ടായി മാറുമെന്നും രണ്ട് കനോയി ബോട്ടുകൾ എത്തിക്കുന്നതിന് വേണ്ട ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം റജി എം.ഫിലിപ്പോസ്, ബ്ലോക് പഞ്ചായത്തംഗം ലിസമ്മ ബേബി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അംഗം ജിജി നാകമറ്റം, വാർഡ് മെംബർ മെംബർ കെ.സി.ഐപ്, പഞ്ചായത്തംഗങ്ങളായ ‌വത്സല കുമാരി, മഞ്ജു സുരേഷ്, അയർക്കുന്നം വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ, വിവിധ പാർട്ടി നേതാക്കളായ ബിനോച്ചൻ, സാമ്പശിവൻ ചമയങ്കര, എം.വി.വിജയകുമാർ, ദേവസ്വം സെക്രട്ടറിമാരായ സുനിൽ കുമാർ കീരനാട്ട്, പി.ആർ മന്മഥൻ നായർ, സി.കെ.നാരായണൻ പോറ്റി എന്നിവർ പ്രസംഗിച്ചു.

ചാണ്ടി ഉമ്മൻ എംഎൽഎ അനുവദിച്ച 13 ലക്ഷം രൂപയിൽ നിന്നാണ് കുളിക്കടവിന്റെ നിർമാണം പൂർത്തിയാക്കിയത്. കടവിലേക്കുള്ള റോഡിന് നാല് ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികളും പൂർത്തീകരിച്ചു. പെരിങ്ങല്ലൂർ മഹദേവക്ഷേത്രം, തിരുവഞ്ചൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള ആറാട്ടാണ് പൂവത്തുംമൂട് ആറാട്ട് കടവിൽ നടക്കുന്നത്.

Exit mobile version