Site icon Malayalam News Live

‘പ്രിയങ്ക ഗാന്ധി പാര്‍ലമെന്‍റില്‍ എത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴും’: ചാണ്ടി ഉമ്മൻ എംഎല്‍എ

കോട്ടയം: പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സർക്കാർ വീഴുമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ.

പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും ചാണ്ടി ഉമ്മൻ തള്ളിക്കളഞ്ഞു.

‘പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാല്‍ അതോടെ ദിവസങ്ങള്‍ക്കുള്ളില്‍, അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ സർക്കാർ വീഴാനുള്ള സാഹചര്യമുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും പാർലമെന്റില്‍ വന്നു കഴിഞ്ഞാല്‍ ശക്തമായ ഒരു പ്രതിപക്ഷമായി മാറുകയും ഇപ്പോള്‍ കയ്യാലപുറത്തെ തേങ്ങ പോലിരിക്കുന്ന സർക്കാർ നിലംപതിക്കുമെന്നുമാണ് ഞങ്ങളുടെ വിശ്വാസം’- വയനാട് ഉപതിരഞ്ഞെടുപ്പിനെ കുറിച്ച്‌ ചാണ്ടി ഉമ്മൻ.

Exit mobile version