Site icon Malayalam News Live

ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം; ലാപ്ടോപ്പും സ്മാർട് വാച്ചും ഉൾപ്പെടെ കുടുക്കയിൽ ഉണ്ടായിരുന്ന പണവും കവർന്നു; കറുകച്ചാൽ പൊലീസെത്തി പരിശോധന നടത്തി

ചമ്പക്കര: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് ലാപ്ടോപ്പും പണവും കവർന്നു. പ്രവാസിയായ ചെറുമാക്കൽ കോഴിമണ്ണിൽ ജോബി വർഗീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ 2 പാളിയുള്ള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.

പുതുതായി വാങ്ങിയ 50,000 രൂപ വിലയുള്ള ലാപ് ടോപ്, സ്മാർട് വാച്ച്, മകൾ അനീറ്റ ജോബിയുടെ കുടുക്കയിൽ ഉണ്ടായിരുന്ന 10,000 രൂപയും അലമാരയിലെ പഴ്സിലെ 2500 രൂപയും നഷ്ടപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ലേഡീസ് ബാഗുകളും മോഷണം പോയിട്ടുണ്ട്. അലമാരയിലെ തുണികളും മറ്റു സാധനങ്ങളും വാരിവലിച്ചിട്ടിരിക്കുന്ന നിലയിലാണ്.

കഴിഞ്ഞ 5ന് രാവിലെയാണ് ജോബിയും കുടുംബവും ആശുപത്രി കേസുമായി പോയതായിരുന്നു. ഇന്നലെ പുലർച്ചെ വീട്ടിൽ വെളിച്ചം കണ്ടതോടെ അയൽവാസി ഫോൺ ചെയ്തപ്പോൾ ജോബിയും കുടുംബവും ആശുപത്രിയിലായിരുന്നു.

വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടു. കറുകച്ചാൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പണവും സാധനങ്ങളും നഷ്ടപ്പെട്ടത് അറിഞ്ഞത്. വിരലടയാള വിദഗ്ധർ പരിശോധന നടത്തി.

 

Exit mobile version