Site icon Malayalam News Live

മുടി നിമിഷ നേരം കൊണ്ട് കറുപ്പിക്കാം; വേണ്ടത് നാല് ചക്കക്കുരു മാത്രം; കിടിലൻ ഡൈ ഇതാ

കോട്ടയം: സയമാകുന്നതിന് മുൻപേ തല നരയ്ക്കുന്നത് ഭൂരിഭാഗം ചെറുപ്പക്കാരും നേരിടുന്ന പ്രശ്‌നമാണ്. കാരണം കറുത്ത മുടിയിഴകകള്‍ക്കിടയില്‍ വെള്ളമുടി പ്രത്യക്ഷപ്പെടുന്നത് സൗന്ദര്യം ഇല്ലാതാക്കും.

അതുകൊണ്ട് തന്നെ നര വരുന്നത് പലരെയും മാനസികമായി ബാധിക്കാറുണ്ട്.

മുടി നരച്ച്‌ തുടങ്ങിയാല്‍ ആദ്യം നാം ആശ്രയിക്കുക ഡൈകളെ ആയിരിക്കും. ഡൈകള്‍ മുടി കറുപ്പിക്കാൻ ഏറെ ഫലപ്രദമാണെന്ന് എല്ലാവർക്കും അറിയാം. നല്ല കറുകറുത്ത മുടി ഡൈകള്‍ പ്രധാനം ചെയ്യുന്നു. എന്നാല്‍ ഡൈ അടിയ്ക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക എന്നതാണ് വാസ്തവം.

മുടിയെ ദോഷമായി ബാധിക്കുന്ന ധാരാളം കെമിക്കലുകള്‍ ഡൈയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൈയുടെ സ്ഥിരമായ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മുടിയുടെ വേരുകള്‍ ദുർബലം ആകുന്നതിനും മുടി ധാരാളം കൊഴിയുന്നതിനും ഇത് കാരണം ആകും. അത് മാത്രമല്ല മുടിയിഴകള്‍ പൂർണമായി നരയ്ക്കുന്നതിനും ഡൈയുടെ ഉപയോഗം വഴിവെച്ചേക്കാം. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യും?.

മുടിയുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് തന്നെ നമുക്ക് നരയെ ഇല്ലാതാക്കാവുന്നത് ആണ്. ഇതിനായി ഡൈ തന്നെ ഉപയോഗിക്കാം. എന്നാല്‍ കടയില്‍ നിന്നും വാങ്ങുന്ന കെമിക്കല്‍ ഡൈ അല്ല, മറിച്ച്‌ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന നാച്യുറല്‍ ഡൈ നമുക്ക് ഉപയോഗിക്കാം.

ഡൈ വീട്ടില്‍ ഉണ്ടാക്കാൻ ആദ്യം വേണ്ടത് ചക്കക്കുരു ആണ്. നന്നായി തൊലി കളഞ്ഞ ചക്കക്കുരു ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം മിക്‌സിയില്‍ നന്നായി പൊടിച്ച്‌ എടുക്കാം. ഈ പൊടി ഒരു ഇരുമ്പ് ചീന ചട്ടിയില്‍ ഇട്ട് ചൂടാക്കുകയാണ് അടുത്ത പടി. നല്ല കറുപ്പ് നിറമാകുന്നതുവരെ ഈ പൊടി ചൂടാക്കാം.

ശേഷം ഇത് ചൂടാറാൻ വയ്ക്കുക. തണുത്താല്‍ നല്ല അരിപ്പ ഉപയോഗിച്ച്‌ അരിച്ച്‌ എടുക്കാം. ഇനി ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളം എടുത്ത് ചൂടാക്കാം. ഇതിലേക്ക് ഒരു സ്പൂണ്‍ തേയില ഇട്ട് നന്നായി തിളപ്പിക്കുക. ഇനി വീണ്ടും ഇരുമ്പ് ചട്ടിയെടുത്ത് അതിലേക്ക് ഹെന്ന പൗഡർ, മൂന്ന് സ്പൂണ്‍ നീലയമരി, ചക്കക്കുരു പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് നന്നായി ചൂടായ ശേഷം അല്‍പ്പം തേയില വെള്ളം ഒഴിച്ച്‌ കൊടുക്കാം. പേസ്റ്റ് രൂപത്തില്‍ ആകുന്നതുവരെ വേണം വെള്ളം ഒഴിച്ച്‌ കൊടുക്കാൻ.

ഇനി ഈ പേസ്റ്റ് രണ്ട് മണിക്കൂർ നേരം അടച്ചുവയ്ക്കുക. ഇനി ഉപയോഗിക്കാം. തലേ ദിവസം ഈ മിശ്രിതം ഉണ്ടാക്കി രാവിലെ തലയില്‍ തേയ്ക്കുന്നതും നന്നാകും. ഈ ഡൈ തലയില്‍ തേയ്ക്കുമ്ബോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എണ്ണമയം ഒട്ടും ഇല്ലാത്ത മുടിയില്‍ വേണം ഈ ഡൈ തേയ്ക്കാൻ.

Exit mobile version