Site icon Malayalam News Live

ര‌ഞ്ജിത്ത് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നു; ചെയര്‍മാൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് അംഗങ്ങള്‍; സര്‍ക്കാര്‍ പറഞ്ഞാല്‍ പുറത്തുപോകുമെന്ന് സംവിധായകൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്ത് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നുവെന്നും തങ്ങളോട് ഒന്നും ആലോചിക്കുന്നില്ലെന്നും ആരോപണവുമായി മറ്റ് അംഗങ്ങള്‍.

ഇതുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ചലച്ചിത്ര മേളയു‌ടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. ഇന്ന് ഉച്ചയോടെയാണ് രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നത്.

കുക്കു പരമേശ്വരൻ, മനോജ് കാന തുടങ്ങി ഒൻപത് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. 15 പേരാണ് അംഗങ്ങളായുള്ളത്. അക്കാദമി ചെയ‌ര്‍മാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ നീക്കണമെന്നാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം.

അതേസമയം, താൻ ഒറ്റയ്ക്കല്ല തീരുമാനങ്ങളെടുക്കുന്നതെന്നും തുടരേണ്ടെന്ന് സര്‍ക്കാര്‍ പറ‌ഞ്ഞാല്‍ പുറത്തുപോകുമെന്നും ആരോപണങ്ങളില്‍ രഞ്ജിത്ത് പ്രതികരിച്ചു.

Exit mobile version