Site icon Malayalam News Live

വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജനലിലൂടെ കൈയിട്ട് മാല പൊട്ടിച്ച്‌ കള്ളൻ; നിലവിളിച്ച്‌ വീട്ടമ്മ; തിരച്ചിലിനിടെ ഓടി രക്ഷപ്പെട്ടു

തൃശൂർ: വീട്ടില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ കള്ളന്മാർ.

കൊടുങ്ങല്ലൂർ എറിയാടാണ് സംഭവം നടന്നത്. എം.ഐ.ടി സ്കൂള്‍ പരിസരത്ത് താമസിക്കുന്ന കാരയില്‍ ലാലുവിന്റെ ഭാര്യ സുജിതയുടെ ഒന്നേമുക്കാല്‍ പവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷണത്തില്‍ നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

വീടിന്റെ വാതില്‍ ഇല്ലാത്ത ജനലിലൂടെ കൈയ്യിട്ട് മോഷ്ടാവ് മാല പൊട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. സുജിത ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാരും അയല്‍വാസികളും ഉണർന്ന് തിരച്ചില്‍ നടത്തിയെങ്കിലും പരിസരത്ത് എവിടെ നിന്നും മോഷ്ടാവിനെ കണ്ടെത്താൻ സാധിച്ചില്ല.

സംഭവത്തെ കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി. നേരത്തെയും ഇവിടെ ആറോളം സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടന്നതായും നാട്ടുകാർ പരാതി പറഞ്ഞു.

Exit mobile version