Site icon Malayalam News Live

ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ച്‌ ബൈക്കില്‍ നിന്ന് താഴേക്ക് വീഴ്ത്തി; യുവതിയുടെ ആക്രമണത്തിൽ ബെെക്കിലെത്തി മാല പിടിച്ചുപറിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: ബെെക്കിലെത്തി മാല പിടിച്ചുപറിച്ച പ്രതിയെ പിടികൂടി.

ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാറാണ് (42) കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്.

മോഷ്ടിച്ച ബെെക്കുമായി എത്തിയാണ് പ്രതി മാല പിടിച്ചുപറിച്ചത്. മാല പിടിച്ചു പറിക്കുന്നതിനിടെ നിലത്ത് വീണ യുവതിക്ക് പരിക്കേറ്റു.

പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതിയ്‌ക്കാണ് (30) പരിക്ക് പറ്റിയത്. മാല പൊട്ടിക്കുന്നതിനിടെ യുവതി അനില്‍ കുമാറിന്റെ ഷർട്ടില്‍ പിടിച്ചു വലിച്ചു. ബെെക്കില്‍ നിന്ന് റോഡിലേക്ക് വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.

Exit mobile version