Site icon Malayalam News Live

കേന്ദ്ര സെമി കണ്ടക്ടര്‍ ലബോറട്ടറിയില്‍ അസിസ്റ്റന്റ്; 25 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു; 81,100 ശമ്പളം വാങ്ങാം

കൊച്ചി: കേന്ദ്ര സർക്കാർ സ്ഥാപനമായ സെമി കണ്ടക്ടർ ലബോറട്ടറിയില്‍ ജോലി നേടാൻ അവസരം.

അസിസ്റ്റന്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 25 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ ഫെബ്രുവരി 26 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

സെമി കണ്ടക്ടർ ലബോറട്ടറിയില്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 25 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

Advertisement No. SCL: 02/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,500 രൂപ മുതല്‍ 81,100 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി വേണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

Desirable: Experience in working in an Educational/Research Institute/Government Office.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 944 രൂപ (ആപ്ലിക്കേഷൻ ഫീ 800+ ജിഎസ്ടി 18 ശതമാനം ഉള്‍പ്പെടെ)

വനിതകള്‍, പട്ടികജാതി, പട്ടികവർഗം, വിമുക്ത ഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 472 രൂപയാണ് അപേക്ഷ ഫീസ് (400 അപേക്ഷ ഫീസ് + 18 ശതമാനം ജിഎസ്.ടി).

അപേക്ഷ

താല്‍പര്യമുള്ളവർ കേന്ദ്രസർക്കാർ സെമി കണ്ടക്ടർ ലബോറട്ടറിയുടെ ഔദ്യോഗിക വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ വിൻഡോ തിരഞ്ഞെടുത്ത് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് ക്ലിക് ചെയ്യുക. തുടർന്ന് ഒണ്‍ലെെൻ അപേക്ഷ മുഴുവൻ വിവരങ്ങളും നല്‍കിയതിന് ശേഷം പൂർത്തിയാക്കുക.

Exit mobile version