ഡൽഹി: കേന്ദ്ര സർക്കാർ റസിഡൻഷ്യല്‍ സ്കൂളുകളില്‍ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഡല്‍ഹി നാഷണല്‍ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബല്‍ സ്റ്റുഡൻസിന് കീഴിലെ ഏകലവ്യ മോഡല്‍ സ്കൂളുകളിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
7267 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്പര്യമുള്ളവർ വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കി അപേക്ഷ നല്‍കണം.
അവസാന തീയതി: ഒക്ടോബർ 23
തസ്തികയും ഒഴിവുകളും
ഏകലവ്യ മോഡല്‍ റസിഡൻഷ്യല്‍ സ്കൂളുകളില്‍ അധ്യാപക, അനധ്യാപക റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 7267.
ടിജിടി = 3962
പിജിടി = 1460
പ്രിൻസിപ്പല്‍ = 225
ഹോസ്റ്റല്‍ വാർഡൻ = 635
ഫീമെയില്‍ സ്റ്റാഫ് നഴ്സ് = 550
ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ) = 228
ലാബ് അറ്റൻഡന്റ് = 146
അക്കൗണ്ടന്റ് = 61
പ്രായപരിധി
ടിജിടി = 35 വയസ് വരെ.
പിജിടി = 40 വയസ് വരെ.
പ്രിൻസിപ്പല്‍ = 50 വയസ് വരെ.
ഹോസ്റ്റല്‍ വാർഡൻ = 35 വയസ് വരെ.
ഫീമെയില്‍ സ്റ്റാഫ് നഴ്സ് = 35 വയസ് വരെ.
ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ) = 30 വയസ് വരെ.
ലാബ് അറ്റൻഡന്റ് = 30 വയസ് വരെ.
അക്കൗണ്ടന്റ് = 30 വയസ് വരെ.
യോഗ്യത വിവരങ്ങള്‍
പ്രിൻസിപ്പല്‍
ബിഎഡും ഏതെങ്കിലും വിഷയത്തില്‍ പിജിയും. 12 വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പിജിടി
ഇംഗ്ലിഷ്, ഹിന്ദി, മാത്സ്, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്സ്, ഇക്കണോമിക്സ്, റീജനല്‍ ലാംഗ്വേജ് എന്നിവയില്‍ ഏതെങ്കിലും ബന്ധപ്പെട്ട വിഷയത്തില്‍ ഇന്റഗ്രേറ്റഡ് പിജിയും ബിഎഡ്/എംഎഡ്.
ടിജിടി
ബന്ധപ്പെട്ട വിഷയത്തില്‍ 4 വർഷ ഇന്റഗ്രേറ്റഡ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിജി, ബിഎഡ്/എംഎഡ്. സിടെറ്റ് യോഗ്യതയുള്ളവരായിരിക്കണം.
ഫീമെയില്‍ സ്റ്റാഫ് നഴ്സ്
ബിഎസ്സി നഴ്സിങ് (ഓണേഴ്സ്)/ബിഎസ്സി നഴ്സിങ് (റഗുലർ)/പോസ്റ്റ് ബിഎസ്സി നഴ്സിങ്, സ്റ്റേറ്റ് നഴ്സിങ് കൗണ്‍സില്‍ റജിസ്ട്രേഷൻ. കുറഞ്ഞത് 50 ബെഡുള്ള ഹോസ്പിറ്റലില്‍ രണ്ടര വർഷ പരിചയം ഉള്ളവരായിരിക്കണം.
ഹോസ്റ്റല്‍ വാർഡൻ
4 വർഷ ഇന്റഗ്രേറ്റഡ് ബിരുദം അല്ലെങ്കില്‍ ബിരുദം.
അക്കൗണ്ടന്റ്
കൊമേഴ്സ് ബിരുദ സർട്ടിഫിക്കറ്റ്.
ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്
പ്ലസ് ടു ജയവും ഇംഗ്ലിഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കും ടൈപ്പിങ് വേഗതയും ഉള്ളവരായിരിക്കണം.
ലാബ് അറ്റൻഡന്റ്
പത്താം ക്ലാസ് ജയവും സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്നിക് അല്ലെങ്കില്‍ പ്ലസ് ടു സയൻസും വേണം.
ശമ്പളം
ഹോസ്റ്റല്‍ വാർഡൻ = 29,200-92,300 രൂപ വരെ ശമ്പളം ലഭിക്കും.
ഫീമെയില്‍ സ്റ്റാഫ് നഴ്സ് = 29,200-92,300 രൂപ വരെ ശമ്പളം ലഭിക്കും
ടിജിടി = 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും.
പിജിടി = പ്രതിമാസം 47,600-1,51,100 രൂപ വരെ ശമ്പളം ലഭിക്കും
പ്രിൻസിപ്പല്‍ = 78,800 രൂപ മുതല്‍ 2,09,200 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും
ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് = പ്രതിമാസം 19,900-63,200 രൂപ വരെ ശമ്പളം ലഭിക്കും.
ലാബ് അറ്റൻഡന്റ് = പ്രതിമാസം 18,000-56,900 രൂപ വരെ ശമ്പളം ലഭിക്കും.
അക്കൗണ്ടന്റ് = 35,400-1,12,400 രൂപ വരെ ശമ്പളം ലഭിക്കും
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈൻ അപേക്ഷ നല്‍കണം. അവസാന തീയതി ഒക്ടോബർ 23 ആണ്. പ്രിൻസിപ്പല്‍ തസ്തികയില്‍ 2000 രൂപയും, പിജിടി തസ്തികയിലേക്ക് 1500 രൂപയും അപേക്ഷ ഫീസ് നല്‍കണം. മറ്റുള്ള പോസ്റ്റുകളില്‍ 1000 രൂപ ഫീസായി അടച്ചാല്‍ മതി. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷ ഫീസില്ല.
വെബ്സൈറ്റ്: www.nests.tribal.gov.in
