Site icon Malayalam News Live

തിരുവനന്തപുരത്ത് വീടിനുള്ളിൽ ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ സിസിടിവി ക്യാമറ; അച്ഛനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി മക്കൾ

തിരുവനന്തപുരം : ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിചച്ചു.അച്ഛനെതിരെ വനിതാ കമ്മീഷനിൽ മക്കൾ പരാതി നൽകി.കഴിഞ്ഞ ദിവസം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടന്ന വനിതാ കമ്മീഷൻ അദാലത്തിലാണ് പെണ്‍കുട്ടികള്‍ പരാതിയുമായി എത്തിയത്.ഇത്തരം കേസുകള്‍ അടുത്തിടെ കൂടിവരുന്നതായി വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു.

വിവാഹശേഷം ഭാര്യയെ പഠിക്കാൻ വിടാനോ ജോലിക്ക് വിടാനോ താത്പര്യം കാട്ടാത്ത ഭർത്താക്കന്മാർക്ക് എതിരെയും പരാതി വന്നിട്ടുണ്ട്. പത്രമാധ്യമ സ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാത്തത് സംബന്ധിച്ച പരാതിയും കമ്മീഷന്റെ മുമ്പാകെ എത്തിയെന്ന് അവർ കൂട്ടിചേർത്തു.
കൂടുതല്‍ ജീവനക്കാരുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ആ കമ്മിറ്റി കൃത്യമായി യോഗം ചേർന്ന് പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

Exit mobile version