Site icon Malayalam News Live

സിബിഎസ്‌ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം, തീയതി നീട്ടി

ഡല്‍ഹി: സി.ബി.എസ്. ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ ഒന്നുമുതല്‍ സ്വീകരിക്കും.

നേരത്തെ ഈ മാസം 26 മുതല്‍ 29 വരെ പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാം എന്നാണ് സി.ബി.എസ്.ഇ അറിയിച്ചിരുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് തീയതി നീട്ടിയതെന്ന് സി.ബി.എസ്. ഇ അറിയിച്ചു. പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രവർത്തനവും ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

 

അതേസമയം സി.ബി.എസ്.ഇ പരീക്ഷാ നടത്തിപ്പില്‍ വീഴ്ച വരുത്തിയ കോംപ്റ്റ് (COEMPT) കമ്പനിക്ക് പിഴ ചുമത്താൻ തീരുമാനമായി. OSM സംവിധാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കമ്പനിക്ക് എതിരെ നടപടി എടുക്കുക. മൂല്യനിർണയത്തിലെ പിഴവ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചതോടെ വിദ്യാർത്ഥികള്‍ക്ക് ഗ്രേസ് മാർക്ക് നല്‍കണ എന്ന ആവശ്യവും ശക്തമായിട്ടുണ്ട്. OSM സംവിധാനത്തെ പുകഴ്ത്തുന്ന രീതിയില്‍ റീലുകളും വീഡിയോയും പോസ്റ്റ് ചെയ്യാൻ സ്കൂളുകള്‍ക്ക് സി.ബി.എസ്.ഇ നിർദ്ദേശം നല്‍കിയതിലും വിമർശനം ഉയർന്നിട്ടുണ്ട്.

Exit mobile version