കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ജെസിബിയിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. കാർ ഡ്രൈവറായ കിളിമാനൂർ പുളിമാത്ത് സ്വദേശി മുഹമ്മദ് സെയ്ദിനാണ് പരിക്കേറ്റത്. വാമനപുരം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ജെസിബിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെയ്ദിയെ ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ജെസിബിയിൽ ഇടച്ചുകയറി; യുവാവിന് ഗുരുതര പരിക്ക്, സംഭവം തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ
