Site icon Malayalam News Live

കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു; കണ്ടെത്തിയത് പോലീസ് പട്രോളിങ്ങിനിടെ, ആത്മഹത്യയാണെന്ന് പ്രാഥമിക നി​ഗമനം

തിരുവല്ല: വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു.

തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ നിലയിലാണ്.

വേങ്ങൽ മുണ്ടകം റോഡിൽ ഒരുമണിയോടെയാണു അപകടം നടന്നതെന്നാണു പോലീസിന്റെ പ്രഥമിക നിഗമനം. പോലീസ് പട്രോളിങ്ങിനിടെയാണു കാർ കത്തുന്നത് കണ്ടത്. കരിയിലയ്ക്കു തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയത്.

വാഗണർ കാറാണ് കത്തി നശിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണു കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.

 

Exit mobile version