Site icon Malayalam News Live

നിയന്ത്രണം വിട്ട കാര്‍ പാലത്തിന് സമീപത്തെ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞു; കാറില്‍ നിന്നും തെറിച്ച്‌ പുറത്തേക്ക് വീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു: രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില്‍ കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടരവയസുകാരന് ദാരുണാന്ത്യം.

ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും രണ്ടരവയസുള്ള മകന്‍ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴി പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്.

നിയന്ത്രണം തെറ്റിയ കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന്, പിന്‍വശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറിച്ച്‌ പുറത്തേക്ക് വീണു.

കുട്ടിയുടെ മുകളിലേക്ക് കാര്‍ മറിഞ്ഞാണ് ദാരുണാന്ത്യം. ഋതിക് തത്ക്ഷണം മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ട് പോയി.

ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

Exit mobile version