Site icon Malayalam News Live

കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം, കാർ ഡ്രൈവർ മദ്യലഹരിയിൽ; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട ഇളമണ്ണൂരിൽ കാറിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. മദ്യലഹരിയില്‍ കാറോടിച്ചയാൾ വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ ഇളമണ്ണൂര്‍ സ്വദേശി ഉഷയാണ് മരിച്ചത്. പത്തനംതിട്ട ഇളമണ്ണൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ കൊച്ചുമകള്‍ കൂടെയുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നാലെ കാര്‍ ഡ്രൈവര്‍ തെങ്കാശി സ്വദേശി സൂര്യയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. പുനലൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. സൂര്യയെ കൂടാതെ മറ്റ് രണ്ടുപേര്‍ കൂടി കാറില്‍ ഉണ്ടായിരുന്നു.

Exit mobile version