Site icon Malayalam News Live

പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി, ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം

കൊച്ചി: പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ ആണ് നിലവില്‍ ലക്ഷ്മിപ്രിയയുടെ താമസം.

ഇവിടത്തെ വോട്ടർപട്ടികയില്‍ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവരുന്നത്. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങള്‍ ലിസ്റ്റിലില്ല എന്നാണ് വിവരം.

തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം.

ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

 

Exit mobile version