Site icon Malayalam News Live

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; കെസി വേണുഗോപാല്‍ വേണ്ട എന്ന ആവശ്യവുമായി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ക്യാമ്പയിന്‍

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് വിദേശരാജ്യങ്ങളില്‍ അടക്കം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ക്യാമ്പയിന്‍. ‘കെസി വേണുഗോപാലിനോട് നോ പറയുക വിഡി സതീശനെ പിന്തുണക്കണം’ എന്നാണ് ക്യാമ്പയിന്‍. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് ഇമെയില്‍ അയക്കാനും ഈ ഗ്രൂപുകളിൽ നിര്‍ദേശമുണ്ട്. യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിലെ കോണ്‍ഗ്രസ് അനുകൂല മലയാളി സംഘടനകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരമൊരു സന്ദേശം പ്രചരിക്കുന്നത്. വിഡി സതീശനെ പിന്തുണയ്ക്കുക കെസി വേണുഗോപാലിന് നോ പറയുക എന്നതാണ് സന്ദേശത്തില്‍ പറയുന്നത്.

ഒപ്പം മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ ഇമെയില്‍ ഐഡിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഡി സതീശനെ അനുകൂലിച്ച് ഈ ഐഡികളിലേക്ക് മെയില്‍ അയക്കാനാണ് ആവശ്യപ്പെടുന്നത്. അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അനാവശ്യമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എംഎല്‍എ അല്ലാത്തയാള്‍ മുഖ്യമന്ത്രിയാകുമോയെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Exit mobile version