Site icon Malayalam News Live

ഡോ. പി രവീന്ദ്രൻ കാലിക്കറ്റ് സര്‍വകലാശാല വിസി; നിയമിച്ച്‌ ലോക്ഭവൻ

പി രവീന്ദ്രനെ കാലിക്കറ്റ് സർവകലാശാല വിസിയായി നിയമിച്ച്‌ ലോക്ഭവൻ. കഴിഞ്ഞ ഒന്നര വർഷമായി താല്‍ക്കാലിക വി സിയായിരുന്നു രവീന്ദ്രൻ. നാലു വർഷത്തേക്കാണ് നിയമനം.

 

സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവർണറുടെ നിർണ്ണായക നിയമനം. സർക്കാർ – ഗവർണർ പോരുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്കൊടുവിലാണ് സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലറെ ലഭിക്കുന്നത്.

 

 

 

നേരത്തെ വി സിയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസർ ആണ്.മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പി രവീന്ദ്രനെ താല്‍ക്കാലിക വിസിയായി ആദ്യം നിയമിച്ചത്.

 

 

Exit mobile version