Site icon Malayalam News Live

പേശിവേദന, ഞരമ്പുവേദന, കോച്ചിപ്പിടുത്തം…! കാത്സ്യത്തിന്റെ കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാമോ…? കാത്സ്യത്തിന്റെ അഭാവം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ അറിയാം

കൊച്ചി: മനുഷ്യ ശരീരത്തിലെ അസ്ഥികളിലും എല്ലുകളിലും ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള മൂലകമാണ് കാത്സ്യം.

അതുകൊണ്ട് തന്നെ കാത്സ്യത്തിന്റെ അഭാവം നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

അതില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് പേശിവേദന, ഞരമ്പുവേദന, കോച്ചിപ്പിടുത്തം എന്നിവയാണ്. കൂടാതെ കൈ, പാദങ്ങള്‍, കാലുകള്‍, വായക്ക് ചുറ്റുമുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മരവിപ്പും അനുഭവപ്പെടും.

അതുപോലെ തന്നെ ഹൃദ്രോഗം, വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത, നേരത്തെയുള്ള ആര്‍ത്തവ വിരാമം എന്നിവയ്ക്കും ശരീരത്തിലെ കാത്സ്യത്തിന്റെ അഭാവം കാരണമായേക്കാം. കൂടാതെ അലസത, കടുത്തക്ഷീണം, ഊര്‍ജ്ജക്കുറവ്, രക്തസമ്മര്‍ദ്ദം, അസ്ഥിക്ഷയം എന്നിവയും ഉണ്ടാകാം.

Exit mobile version