Site icon Malayalam News Live

53 കൊല്ലം ഉമ്മൻ ചാണ്ടി കൈവെള്ളയിൽ കൊണ്ടു നടന്ന പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയ്യിൽ ഭദ്രം; കാൽലക്ഷം പിന്നിട്ട് ചാണ്ടി ; ചിത്രത്തിൽ പോലും ഇല്ലാതെ ബി.ജെപി

സ്വന്തം ലേഖകൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിഷൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ ലീഡ് കുത്തനെ ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ആദ്യഘട്ടത്തിലെ കുതിപ്പിൽ അണികളും ആവേശത്തോടെ ആഘോഷം തുടങ്ങി. അടിക്കടി ലീഡുയർത്തിയ ചാണ്ടിയുടെ ഭൂരിപക്ഷം 20135 കവിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വലിയ കട്ടൌട്ടുമായി പ്രവർത്തകരെത്തി ആഘോഷം തുടങ്ങി.

72.86 ശതമാനം പോളിം​ഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ആകാക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. വികസനവും സഹതാപവും ചർച്ചയായ പുതുപ്പള്ളിയിൽ ഒരു പുതിയ മുഖം വരുന്നത് കാത്തിരിക്കുകയാണ് അണികളും. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽ ഡി എഫ്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, ഇടത് സ്ഥാനാത്ഥി ജെയ്ക് സി തോമസ്, എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവവരാണ് ഏറ്റുമുട്ടുന്നത്.

Exit mobile version