Site icon Malayalam News Live

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി എംവിഡി

തൃശൂർ : വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരി കുന്നംകുളം റൂട്ടിൽ ഓടുന്ന മെജോമോൻ ബസിലെ കണ്ടക്ടറെയാണ് വിളിച്ചു വരുത്തിയത്. ഇയാൾക്കെതിരെ നാളെ നടപടി ഉണ്ടായേക്കും. ഇയാളുടെ ലൈസൻസ് അടക്കം സസ്‌പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. കണ്ടക്ടർക്ക് പ്രത്യേക പരിശീലനം നൽകാനും നീക്കമുണ്ട്. ബസിൽ കയറ്റാതിരുന്ന കണ്ടക്ടറോട് കൈകൂപ്പി വിദ്യാർഥികളിൽ ഒരാൾ അപേക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വടക്കാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി.

വടക്കാഞ്ചേരി ക്ലേ ലിയാസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. തന്നെ കയറ്റാതിരുന്ന ബസ് കണ്ടക്ടർ റോഡ് ദേഷ്യം ഒന്നുമില്ലെന്നും ബസുകാർക്കെതിരെ നടപടി ഒന്നും എടുക്കരുതെന്നുമാണ് ബസിൽ കയറ്റാതിരുന്ന പത്താം ക്ലാസുകാരൻ പ്രതികരിച്ചത്.

Exit mobile version