Site icon Malayalam News Live

സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളിൽ ബസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാച്ചല്ലൂരിൽ കടക്കൽ സ്വദേശി രതീഷിനെയാണ് (32) ബസിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ബുധനാഴ്ച രാവിലെയാണ് രതീഷിനെ ബസിനുളളിൽ കണ്ടെത്തിയത്. തുടർന്ന് കോവളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version