Site icon Malayalam News Live

യാത്രക്കാരന്റെ മുഖത്തടിച്ച് ബസ് കണ്ടക്ടർ; പ്രകോപനം, യാത്രക്കാരൻ സാധനങ്ങൾ അടങ്ങിയ കെട്ടുമായി ബസ്സിൽ കയറാൻ ശ്രമിച്ചത്

ചെന്നൈ: തമിഴ്നാട്ടിൽ യാത്രക്കാരുടെ നേരേ വീണ്ടും സർക്കാർ ബസ് ജീവനക്കാരുടെ അതിക്രമം. തിരുനെൽവേലിയിൽ എസ്ഇറ്റിസി കണ്ടക്ടർ യാത്രക്കാരന്റെ മുഖത്തടിച്ചു.

സാധനങ്ങൾ അടങ്ങിയ കെട്ടുമായി ബസിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതാണ്  കണ്ടക്ടറെ പ്രകോപിപ്പിച്ചത്.  തിരുനെൽവേലി ഡിപ്പോയിലെ സേതുരാമലിംഗം ആണ് ആന്ധ്ര സ്വദേശിയെ മർദ്ദിച്ചത്.

ദൃശ്യങ്ങൾ  ലഭിച്ചു. എസ്ഇറ്റിസി  ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

കഴിഞ്ഞയാഴ്ച മലയാളി അധ്യാപികയെ  അർധരാത്രി എസ്ഇറ്റിസി ജീവനക്കാർ നടുറോഡിൽ ഇറക്കിവിട്ട സംഭവം വിവാദമായിരുന്നു.

Exit mobile version