Site icon Malayalam News Live

ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്, അപകടം നടന്നത് കോട്ടയം എരുമേലിയില്‍.

 

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം എരുമേലി കണമലയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം തെറ്റി റോഡില്‍ മറിഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകരാണ് കണമല വളവില്‍ അപകടത്തില്‍പ്പെട്ടത്.

പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. 4 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം. ബസ് താഴ്ചയിലേക്ക് മറിയാതിരുന്നത് അപകടത്തിൻ്റെ വ്യാപ്തി കുറച്ചു .എരുമേലി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Exit mobile version