Site icon Malayalam News Live

പത്തനംതിട്ടയില്‍ നിര്‍മാണജോലികള്‍ നടക്കുന്നതിനിടെ അപകടം; ഭീം തകര്‍ന്ന് വീണു; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ ഓടി മാറി

പത്തനംതിട്ട: മാലക്കരയില്‍ ജില്ലാ റൈഫിള്‍ ക്ലബ്ബില്‍ നിർമാണജോലികള്‍ നടക്കുന്നതിനിടെ നടന്ന അപകടത്തില്‍ രണ്ട് പേർക്ക് ദാരുണാന്ത്യം.

ഭീം തകർന്ന് വീണ് അന്യ സംസ്ഥാന തൊഴിലാളികളായ രത്തൻ മണ്ഡല്‍, ഗുഡു കുമാർ എന്നിവരാണ് അതിദാരുണമായി മരിച്ചത്. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം കാഴ്ച കണ്ടത്.

ഷൂട്ടിംഗ് റേഞ്ചിലെ കിടങ്ങിൻ്റെ ബീം ആണ് നിർമാണ വേളയില്‍ തകർന്ന് വീണത്. മൂന്ന് തൊഴിലാളികലാണ് നിർമാണത്തില്‍ ഏർപ്പെട്ടിരുന്നത്.

ഒരാള്‍ ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സ്ഥലത്ത് പോലീസെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version