കണ്ണൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ. പാനൂർ സ്വദേശിയായ നജീബ്.എം(54) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 19.30 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.
മുംബൈയിൽ നിന്നുമാണ് നജീബ് ബ്രൗൺ ഷുഗർ എത്തിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലും വിൽപ്പനയ്ക്കായാണ് മയക്കുമരുന്നെത്തിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും എക്സൈസ് വ്യക്തമാക്കി.
കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ജിജിൽ കുമാറിന്‍റെ നേതൃത്വത്തിൽ പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാജി.പി.സി, പ്രിവന്റീവ് ഓഫീസർമാരായ രോഷിത്ത്.പി, ഷാജി അളോക്കൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജലീഷ്.പി, പ്രനിൽ കുമാർ.കെ.എ, ശജേഷ്.സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബീന.എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.
