Site icon Malayalam News Live

തലസ്ഥാനത്ത് റിട്ടയേര്‍ഡ് കെഎസ്‌ഇബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊന്നു; ആക്രമണം പ്രകോപനമില്ലാതെ; പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളെന്ന് വിവരം

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്ത് റിട്ടയേര്‍ഡ് കെഎസ്‌ഇബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി.

വിജയമ്മയെ സഹോദരൻ സുരേഷാണ് കുത്തിക്കൊലപ്പെടുത്തിയത്.

പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് വിവരം. കുത്തേറ്റ വിജയമ്മയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇയാളെ മുൻപ് പലവട്ടം പൊലീസ് തന്നെ ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലടക്കം ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു.
പ്രകോപനമില്ലാതെയായിരുന്നു ആക്രമണം എന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version