Site icon Malayalam News Live

ബിപിസിഎല്ലില്‍ ജോലി വേണോ? ഈ യോഗ്യതയുള്ളവരാണോ? കൈനിറയെ ശമ്പളം വാങ്ങാം; അപേക്ഷ 27 വരെ

കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ല്‍ ജോലി നേടാൻ അവസരം. ജൂനിയർ എക്‌സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്‌സിക്യൂട്ടീവ്, ജൂനിയർ എക്‌സിക്യൂട്ടീവ്, തസ്തികകളിലാണ് നിയമനം.

വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. താല്‍പര്യമുള്ളവർ ജൂണ്‍ 27 ന് മുൻപായി ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

ഭാരത് പെട്രോളിയം കോർപ്പറേഷനില്‍ ഒ ഴിവുവകള്‍.

ജൂനിയർ എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)

സെക്രട്ടറി

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എൻജിനീയറിംഗ്)

ജൂനിയർ എക്‌സിക്യൂട്ടീവ് (എൻജിനീയറിംഗ്)

ജൂനിയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)

യോഗ്യത

ജൂനിയർ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ്/ സിവില്‍/ കെമിക്കല്‍ എഞ്ചിനീയറിങ് എന്നിവയില്‍ ഡിപ്ലോമ. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം.

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ്/ സിവില്‍/ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബിഇ/ ബിഎസ് സി (എഞ്ചിനീയറിങ്) യോഗ്യത.

കൂടെ 3 വർഷത്തെ പ്രവൃത്തി പരിചയം.

ജുനീയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)

ഇന്റർ സിഎ/ ഇന്റർ സിഎംഎ + ബിരുദം. 5 വർഷത്തെ പ്രവൃത്തി പരിചയം.

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)

എംഎസ് സി (കെമിസ്ട്രി), ഓർഗാനിക്/ ഫിസിക്കല്‍/ ഇൻഓർഗാനിക്/ അനലറ്റിക്കല്‍ കെമിസ്ട്രിയില്‍ സ്‌പെഷ്യലൈസേഷൻ. 3 വർഷത്തെ പ്രവൃത്തി പരിചയം.

സെക്രട്ടറി

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി. 5 വർഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷ

താല്‍പര്യമുള്ള ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ വിശദമായ നോട്ടിഫിക്കേഷൻ വായിച്ച്‌ മനസിലാക്കുക. Associate Executive (Engineering), Junior Executive (Engineering), Junior Executive (Accounts) , Associate Executive (Quality Assurance) & Secretary തസ്തികകളിലേക്ക് ജൂണ്‍ 27 വരെ അപേക്ഷ നല്‍കാം.

Exit mobile version