Site icon Malayalam News Live

കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പരശുറാം എക്സ്പ്രസില്‍ കണ്ടെത്തി.

റെയില്‍വേ പൊലീസാണ് പൂക്കോത്ത് തെരുവിലെ കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിയെ കാണാതാകുന്നത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ടതിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്. സ്കൂള്‍ യൂണിഫോമില്‍ തന്നെയായിരുന്നു കുട്ടി. പിന്നീട് പക്കളത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുട്ടിയെ കണ്ടിരുന്നു. ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്.

Exit mobile version