Site icon Malayalam News Live

റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ തൂങ്ങി മരിക്കുന്നതായി അഭിനയം; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം, മരത്തില്‍ കയര്‍ കെട്ടി കഴുത്തിലിട്ടായിരുന്നു അഭിനയം

ഭോപ്പാൽ: തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കരണ്‍ പാര്‍മര്‍ എന്ന ഏഴാംക്ലാസുകാരാണ് റീല്‍ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച മൊറേനയിലെ അംബാ ടൗണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കളിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്യുന്നതായുള്ള വീഡിയോ തമാശയ്ക്ക് ചിത്രീകരിക്കാന്‍ കുട്ടികള്‍ തീരുമാനിക്കുന്നത്. മരത്തില്‍ കയര്‍ കെട്ടി കഴുത്തിലിട്ട് കരണ്‍ ആത്മഹത്യ അഭിനയിച്ചു.

ഒപ്പമുണ്ടായിരുന്നവര്‍ അത് ചിത്രീകരിക്കുകയും ചെയ്തു. കയര്‍മുറുകി മരണത്തോട് മല്ലടിക്കുമ്പോഴും അതും അഭിനയമെന്ന് കരുതി കൂട്ടുകാര്‍ പ്രോത്സാഹിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

ബോധമറ്റ് വീണ കുട്ടിയെ വിവരമറിഞ്ഞെത്തിയ മുതിര്‍ന്നവരാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

 

Exit mobile version