Site icon Malayalam News Live

ഇടുക്കിയിൽ ബോംബ് ഭീഷണി; മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിലാണ് ഭീഷണി

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ് ഭീഷണി. ഇടുക്കി കളക്ടർ ഓഫിസ്, മുട്ടം കോടതി, മുല്ലപ്പെരിയാർ ഡാം എന്നിവടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. മുട്ടം കോടതിയുടെ മെയിൽ ഐഡിയിലേക്കാണ് ബോബ് ഭീഷണി സന്ദേശം വന്നത്. സമീർ കുശ്ബ എന്ന പേരിലായിരുന്നു ഇ-മെയിൽ വന്നത്. ഇടുക്കി പൊലീസിൻ്റെയും ബോംബ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

Exit mobile version