Site icon Malayalam News Live

വളര്‍ത്തുമീനിന് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

തൃശൂര്‍: നെടുപുഴയില്‍ ബോട്ട് മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കല്ലൂര്‍ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെയായിരുന്നു പാടത്തെ വളര്‍ത്തു മീനിന് തീറ്റ കൊടുക്കാന്‍ പോകുന്നതിനിടെ ബോട്ട് മറിഞ്ഞത്.

അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു ബോട്ടില്‍ കോള്‍പാടത്തേക്ക് പോയത്. പാടത്തിന് നടുവില്‍ വെച്ച്‌ ബോട്ട് മുങ്ങുകയായിരുന്നു. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.

ഫയര്‍ഫോഴ്സെത്തി സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് ശക്തമായ മഴ പെയ്തതും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി.

തുടര്‍ന്ന് തെരച്ചില്‍ നിർത്തിവെച്ചു. പിന്നീട് ഇന്ന് രാവിലെ തുടങ്ങിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

 

Exit mobile version