Site icon Malayalam News Live

മുനമ്പത്ത് ഫൈബർ ബോട്ട് മറിഞ്ഞു; നാല് പേരെ കാണാതായി; തെരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം മുനമ്പത്ത് ഫൈബർ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മാലിപ്പുറത്തു നിന്നും മീൻ പിടിക്കാൻ പോയ സമൃദ്ധി എന്ന ബോട്ടാണ് മറിഞ്ഞത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് അപകടം.

നാല് മണിക്കൂറോളം കടലിൽ കിടന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. മത്സത്തൊഴിലാളികളെ കരക്കെത്തിച്ചത് സെന്റ് ജൂഡ് വള്ളത്തിലെ തൊഴിലാളികളാണ്.

ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഫോർട്ട്‌കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.

Exit mobile version